Mohanlal will be the chief guest <br />വിവാദങ്ങള്‍ക്കൊടുവില്‍ നിലപാട് പ്രഖ്യാപിച്ച് മന്ത്രി എകെ ബാലന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ കത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെ തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായി. <br />#Mohanlal #AKBalan